തോമസ് ആര്‍.വി ജോസ് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട്

പാലാ: യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റായി തോമസ് ആര്‍.വി ജോസ് തെരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യസമരസേനാനിയും മുന്‍ കേരള നിയമസഭാ സ്പീക്കറുമായ ആര്‍.വി തോമസിന്റെ ചെറുമകനാണ്.

അദ്ദേഹത്തിന്റെ പിതാവ് ആര്‍.വി ജോസ് പാലാ കോട്ടയം നഗരസഭകളില്‍ കൗണ്‍സിലറും, കെപിസിസി അംഗം, ഐഎന്‍ടിയുസി, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ്.

Advertisements

പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കുശേഷമാണ് പാലായിലെ കോണ്‍ഗ്രസ് സംഘടനാ നേതൃത്വത്തിലേക്ക് ആര്‍ വി കുടുംബത്തില്‍ നിന്നും ഒരാള്‍ എത്തിച്ചേരുന്നത്.

കേരള കോണ്‍ഗ്രസ് മുന്നണി വിട്ട് രാഷ്ട്രീയ പശ്ചാത്തലത്തില്‍ പാലായിലെ പ്രമുഖ കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ സംഘടനാ നേതൃത്വത്തിലേക്ക് കടന്നുവരുന്നത് പാര്‍ട്ടിക്കും യുഡിഎഫിനും ഗുണം ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.

രാഷ്ട്രീയ പാരമ്പര്യത്തിന് ഒപ്പം കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് കോളേജ് ഡയറക്ടര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ നൈപുണ്യ വികസന പദ്ധതികള്‍ നടപ്പാക്കുന്ന സ്‌ക്രോണി എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ഭരണ സമിതി അംഗം എന്നീനിലകളില്‍ സാമൂഹ്യ സാംസ്‌കാരിക രംഗത്തും അദ്ദേഹം സജീവമാണ്.

എം.കോം ബിരുദധാരിയായ തോമസ് ആര്‍.വി ജോസ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് പാലായില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നു.

തന്റെ സംഘടനാ പ്രവര്‍ത്തന പരിചയവും രാഷ്ട്രീയ പാരമ്പര്യവും പാലായിലെ യൂത്ത് കോണ്‍ഗ്രസിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും പുതിയ ഊര്‍ജം പകരാന്‍ ഉപയോഗിച്ചുകൊണ്ട് സംഘടനയെ ശക്തിപ്പെടുത്തുമെന്ന് തോമസ് ആര്‍.വി ജോസ് പറഞ്ഞു.

You May Also Like

Leave a Reply