ഇടക്കാലാശ്വാസം അനുവദിക്കണം: തോമസ് ഹെര്‍ബിറ്റ്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ കോട്ടയം കളക്ടറേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെര്‍ബിറ്റ് ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: ശമ്പള പരിഷ്‌കരണം വൈകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്ന് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെര്‍ബിറ്റ് ആവശ്യപ്പെട്ടു.

Advertisements

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന്‍ കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവനക്കാര്‍ക്ക് ക്ഷാമബത്ത ലഭിച്ചിട്ട് 25 മാസം പിന്നിട്ടു. 16 ശതമാനം ഡി.എ. മരവിപ്പിച്ചിരിക്കുകയാണ്. വിലക്കയറ്റം താങ്ങാനാവുന്നില്ല. ശമ്പളം, ലീവ് സറണ്ടര്‍ ആനുകൂല്യം, ശമ്പള പരിഷ്‌കരണം സര്‍ക്കാര്‍ അനന്തമായി നീട്ടുന്നു. തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധമുയര്‍ന്നു.

സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് ഷാജിമേന്‍ എബ്രാഹം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ സതീഷ് ജോര്‍ജ്ജ്, സോജോ തോമസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കണ്ണന്‍ ആന്‍ഡ്രൂസ്സ്, ഷീജാബിവി, ബെന്നി ജേര്‍ജ്ജ്, ജില്ലാ ഭാരവാഹികളായ ജെ. ജോബിന്‍സണ്‍, അനൂപ് പ്രാപുഴ, അജേഷ്, സംസ്ഥാന വനിതാ ഫോറം ജോയിന്റ് കണ്‍വീനര്‍ ഗംഗാദേവി, ബ്രാഞ്ച് ഭാരവാഹികളായ വി.ജി രാജേഷ്, സതീഷ് വാര്യത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

You May Also Like

Leave a Reply