General News

തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 33.5 ലക്ഷം രൂപ അനുവദിച്ചു

കേരള കോൺഗ്രസ് എം അയർക്കുന്നം മണ്ഡലം കമ്മിറ്റിക്ക് വേണ്ടി മുൻ പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവുമായ ജോസഫ് ചാമക്കാലയുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തിന്റെ ഫലമായിട്ടാണ് അയർക്കുന്നം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഫണ്ട്‌ അനുവദിപ്പിച്ചത്. ഫണ്ട്‌ അനുവദിച്ച തോമസ് ചാഴികാടൻ എംപിയെ കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് ജോസ് കൊറ്റത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അഭിനന്ദിച്ചു.

സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ജോസഫ് ചാമക്കാല, ബെന്നി വടക്കേടം, ബിജു ചക്കാല, ജോസ് കുടകശെരി, ജോയി ഇലഞ്ഞിക്കൽ, റെനി വള്ളികുന്നേൽ, മനോജ്‌ ചാക്കോ, അമൽ ചാമക്കാല, വിൻസ് പേരാലിങ്കൽ, ശാന്തി പ്രഭാത, ബേബി ചോലമറ്റം, ജോസ് കൊറ്റം, ചൂരപ്പാറ രാജു, കുഴിവേലി വർഗീസ്, മൂത്തേരി ജോസ് ,പള്ളിപ്പറമ്പിൽ ഗിരീഷ്, തണ്ടാശ്ശേരി അഭിലാഷ്, തെക്കേതിൽ മനീഷ്, പൂവത്തിങ്കൽ അഖിൽ, കുഴിവേലി ആശിഷ് ബാബു, ഔസേപ്പച്ചൻ കുന്നപ്പള്ളി, തോമസ് പാമ്പാടി, ഫിലിപ്പച്ചൻ പേരാലിങ്കൽ, തങ്കച്ചൻ ആലഞ്ചേരി, ജോയ് വാണിയ പുരക്കൽ, ആന്റണി ഫിലിപ്പ്, ജസ്റ്റിൻ കെ ജോർജ്, ജയ്സൺ മരങ്ങാട്ടിൽ ,ബിജു കൊല്ലം പറമ്പിൽ, ജോയി ചോലമറ്റം, മുരളി ഗോപാലകൃഷ്ണൻ, റോയി വാതപള്ളി, ടോമി നീറിക്കാട്, അലക്സ്‌ തിരുവഞ്ചൂർ, അശോകൻ മായനിവാസ്, അമ്പിളി പുല്ലുവേലി, മായനോബി സദനം, ജോർജിൻ വയലിൽ, ജോർജിൻ ജേക്കബ് എന്നിവർ സംസാരിച്ചു.

അയർക്കുന്നം പഞ്ചായത്ത് വർക്കുകൾ:
1.പുന്നത്തറ പഴയ പള്ളി തിരുവമ്പാടി റോഡ് കോൺക്രീറ്റിംഗ് 10 ലക്ഷം 2.അയർക്കുന്നം CHC ജനറേറ്റർ വാങ്ങാൻ 7 ലക്ഷം
3.അമയന്നൂർ ഇടക്കാട്ടുപടി റോഡ് കോൺക്രീറ്റിംഗ് 4 ലക്ഷം
4.തിരുവഞ്ചൂർ പതിനഞ്ചാം വാർഡിൽ പൈപ്പ് ലൈൻ റോഡിൽ സ്ട്രീറ്റ് ലൈൻ വലിക്കൽ 3 ലക്ഷം
5.പുന്നത്തറ പഴയ പള്ളി ജംഗ്ഷൻ ഹൈമാക്സ് ലൈറ്റ് 3.45 ലക്ഷം
6.അമയന്നൂർ 13 ആം വാർഡിൽ ആറാട്ട് കടവ് ജംഗ്ഷൻ ഹൈമാക്സ് ലൈറ്റ് 3.45 ലക്ഷം
7.20 ആം വാർഡ് കൂർ ക്കണ്ട സാരി ജംഗ്ഷൻ മിനി ഹൈമാക്സ് ലൈറ്റ് 2 ലക്ഷം.

Leave a Reply

Your email address will not be published.