പാലാ: നഗരത്തിൽ മൂന്നാമത് ഒരു അക്ഷയാ കേന്ദ്രം കൂടി പ്രവർത്തനം ആരംഭിച്ചു. നിലവിലുള്ള കേന്ദ്രങ്ങളിൽ തിരക്കേറിയതുമൂലം പൊതുജനങ്ങൾക്ക് വളരെ സമയം കാത്തിരിക്കേണ്ട സാഹചര്യത്തിലാണ് മൂന്നാമത് ഒരു കേന്ദ്രം കൂടി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് എതിർവശം സെ.തോമസ് റോഡിൽ പുതുമന ടവറി ലാണ് പുതിയ കേന്ദ്രം.നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അക്ഷയാ കേന്ദ്രത്തിൻ്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങൾ ഈ കേന്ദ്രത്തിൻ്റെ സേവനം പ്രയോജനപ്പെട്ടുത്തണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.