വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇന്നു നടക്കാനിരിക്കെ വോട്ട് ചെയ്യാന്‍ പോകുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ.

 • സമ്മതിദായകര്‍ വീടുകളില്‍ നിന്ന് തന്നെ മാസ്‌ക് ധരിച്ച് മാത്രമേ വോട്ടു ചെയ്യാനായി പോകാവൂ.
  ബൂത്തിന് ഉള്ളിലും പുറത്തും മാസ്‌ക് ധരിക്കണം.
 • രജിസ്റ്ററില്‍ ഒപ്പിടാനുള്ള പേന ഓരോ വോട്ടര്‍മാരും കയ്യില്‍ കരുതണം.
 • സമ്മതിദായകര്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്കു പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.
 • വോട്ടര്‍ സഹായകേന്ദ്രങ്ങളിലും സാനിറ്റൈസര്‍ ഉപയോഗിക്കണം.
 • വോട്ടു ചെയ്യാനായി ക്യൂവില്‍ നില്‍ക്കുമ്പോള്‍ മുന്‍പിലും പുറകിലും വശങ്ങളിലും നില്‍ക്കുന്നവരുമായ കുറഞ്ഞത് രണ്ടു മീറ്റര്‍ അകലം പാലിക്കണം.
 • സംസാരിക്കുമ്പോഴോ തുമ്മുമ്പോഴോ ചുമക്കുകയോ മറ്റും ചെയ്യുമ്പോഴോ മാസ്‌ക് താഴ്ത്തരുത്.
 • മറ്റുള്ളവരുമായി അടുത്തിടപഴകുന്നതും ഹസ്തദാനം നല്‍കുന്നതും ഒഴിവാക്കണം.
 • മറ്റുള്ളവരുമായി കൂട്ടംചേര്‍ന്ന് വാഹനങ്ങളില്‍ ബൂത്തില്‍ എത്തുന്നത് പരമാവധി ഒഴിവാക്കണം.
 • കഴിയാവുന്നത്ര ഒറ്റയ്‌ക്കോ കുടുംബാംഗങ്ങളുമായി മാത്രം ഒരുമിച്ചോ യാത്ര ചെയ്യുക. വോട്ട് ചെയ്ത് കഴിഞ്ഞാല്‍ എത്രയും വേഗം തിരികെ പോകേണ്ടതാണ്.
 • വീട്ടില്‍ തിരികെ എത്തിയാലുടന്‍ വസ്ത്രങ്ങള്‍ കഴുകുകയും കുളിക്കുകയും ചെയ്യണം.
 • കോവിഡ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷനും ജില്ലാകളക്ടറും നല്‍കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.

You May Also Like

Leave a Reply