അത്യന്തം അപകടകാരികളായ കുറുവ മോഷണ സംഘങ്ങള്‍ കോട്ടയം ജില്ലയിലും എത്തിയെന്ന് മുന്നറിയിപ്പ്. ഏറ്റുമാനൂര്‍, അതിരമ്പുഴ മേഖലകളിലായാണ് ഇവരുടെ സാന്നിധ്യം കണ്ടെത്തിയത്.
അതിരമ്പുഴ പഞ്ചായത്തിലെ തൃകേല്‍, മനയ്കപാടം ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണ ശ്രമത്തിനു പിന്നില്‍ കുറുവ സംഘങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന തിരിട്ടു ഗ്രാമത്തില്‍ നിന്നും വരുന്ന അതിക്രൂരന്‍മാരായ തസ്‌കരന്‍മാരാണെന്ന് വ്യക്തമായിട്ടുണ്ട്.
കൊടിയ കുറ്റവാളികളും, ക്രൂരന്‍മാരുമായ ഇവര്‍ തങ്ങളുടെ ലക്ഷ്യം നിറവേറ്റുവാന്‍ കൊലപാതകങ്ങള്‍ പോലും നടത്താന്‍ മടിയില്ലാത്തവര്‍ ആണ്. ഇതേ തുടര്‍ന്ന് ഈ വിഷയം അതിരമ്പുഴ പഞ്ചായത്ത് ഭരണ സമിതി ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ സജീവ ശ്രദ്ധയില്‍പെടുത്തി.
പോലീസ് നിര്‍ദേശമനുസരിച്ച് ആളുകളെ ഈ കാര്യത്തില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ അറിയിക്കുവാന്‍ എല്ലാ വാര്‍ഡുകളിലും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി.
പോലീസ് നല്‍കിയ നിര്‍ദേശങ്ങള്‍
1) അടഞ്ഞുകിടക്കുന്ന വാതിലിനു പിറകില്‍ ആയി ഒന്നിലധികം അലുമിനിയം പാത്രങ്ങള്‍ അടുക്കി വയ്ക്കുക. (വാതിലുകള്‍ കുത്തി തുറന്നാല്‍ ഈ പാത്രം മറിഞ്ഞു വീണു ഉണ്ടാകുന്ന ശബ്ദം കേട്ടു ഉണരാന്‍ സാധിക്കും ).
2) വാര്‍ഡുകളില്‍ ചെറുപ്പകാരുടെ നേതൃത്വത്തില്‍ ചെറിയ സംഘങ്ങള്‍ ആയി തിരിഞ്ഞു സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുക.
3) അനാവശ്യമായി വീടുകളില്‍ എത്തിചേരുന്ന ഭിഷക്കാര്‍, ചൂല് വില്പനകാര്‍, കത്തി കാച്ചി കൊടുക്കുന്നവര്‍, തുടങ്ങിയ വിവിധ രൂപത്തില്‍ വരുന്ന ആളുകളെ കര്‍ശനമായി അകറ്റി നിര്‍ത്തുക.
4)അസമയത്ത് എന്തെങ്കിലും സ്വരം കേട്ടാല്‍ ഉടന്‍ ലൈറ്റ് ഇടുക. തിടുക്കത്തില്‍ വാതില്‍ തുറന്നു വെളിയില്‍ ഇറങ്ങാതിരിക്കുക.
5)അയല്പക്കത്തെ ആളുകളുടെ ഫോണ്‍ നമ്പറും അടുത്തുള്ള പോലീസ് സ്റ്റേഷന്‍ നമ്പറും കൃത്യമായി ഫോണില്‍ സേവ് ചെയുക. ഭയമല്ല ജാഗ്രതയാണ് ഈ വിഷയത്തില്‍ നമുക്ക് വേണ്ടത്.
പാലാ പോലീസ് സ്റ്റേഷന്‍ – 048222212334
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ – 04822 272 228
രാമപുരം പോലീസ് സ്റ്റേഷന്‍- 04822260252
കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍- 04822254195
കുറവിലങ്ങാട് പോലീസ് സ്റ്റേഷന്‍- 04822230323
മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന്‍ – 04822251065
ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ -9497931936,
ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ -0481-2597210
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19