ഡ്രൈവറായി ഷോണ്‍, ഫ്‌ളാഗ് ഓഫ് ചെയ്ത് എംഎല്‍എ; തിടനാട് സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ സ്‌കൂള്‍ ബസ് ഉദ്ഘാടനം കൗതുകമായി

തിടനാട്: തിടനാട് സര്‍ക്കാര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വാങ്ങിയ സ്‌കൂള്‍ ബസിന്റെ ഉദ്ഘാടനം കൗതുകമായി.

എംഎല്‍എ പിസി ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നടത്തിയപ്പോള്‍ ബസിന്റെ സ്റ്റിയറിംഗ് നിയന്ത്രിക്കാന്‍ ഡ്രൈവിംഗ് സീറ്റില്‍ മകനും ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ അംഗവുമായ ഷോണ്‍ ജോര്‍ജ് ഇരിപ്പുറപ്പിച്ചതോടെയാണ് ഉദ്ഘാടനം കൗതുകത്തിനു വഴിതുറന്നത്.

Advertisements

എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച 15.18 ലക്ഷം രൂപ ഉപയോഗിച്ചാണ് തിടനാട് ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ ബസ് വാങ്ങിയത്.

പിറ്റിഎ പ്രസിഡന്റ് വിപി സിബി വടക്കേപറമ്പില്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസഫ് ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ സന്ധ്യാ എസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply