തിടനാട് പോസ്റ്റോഫീസിൽ ജില്ലാ തപാൽ വകുപ്പിൻ്റെ നേതൃത്വത്തിൽ പുതിയ ആധാർ കാർഡ് എടുക്കുന്നതിനും,ആധാറിലെ തെറ്റുകൾ തിരുത്തുന്നതിനും ഇശ്രാം കാർഡ് രജിസ്ട്രേഷനുമായി തിടനാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജൂൺ 11 (ശനി) രാവിലെ 10 മുതൽ 5 വരെ ക്യാമ്പ് നടത്തുന്നു.
ക്യാമ്പിൽ പോസ്റ്റോഫീസിലെ വിവിധ സേവനങ്ങളെക്കുറിച്ചും, സമ്പാദ്യ പദ്ധതി യേക്കുറിച്ചും അറിയാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
ആധാർ എടുക്കുവാൻ ആവശ്യമായ രേഖകൾ:
- പാസ്സ്പോർട്ട്
- പാൻ കാർഡ്
- വോട്ടർ ഐഡി
- ജനന സർട്ടിഫിക്കറ്റ്
ഇ ശ്രാം കാർഡ് രജിഷ്ട്രേഷൻ ആവശ്യമായ രേഖകൾ:
- ഒർജിനൽ ആധാർ കാർഡ്
- ബാങ്ക് പാസ്സ് ബുക്ക്
- മൊബൈൽ ഫോൺ നമ്പർ
15 വയസ്സിന് മുമ്പെടുത്ത ആധാറുകൾ നിർബന്ധമായും പുതുക്കേണ്ടതാണ്. ആധാറിലെ തെറ്റുകൾ തിരുത്താനും, കൂട്ടിച്ചേർക്കാനും ഒർജിനൽ ഡോക്യുമെൻ്റ് ഹാജരാക്കേണ്ടതാണ്. തെറ്റുകൾ തിരുത്താൻ 50 രൂപ ഫീസ് നൽകണം.