തിടനാട് സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

തിടനാട്: റിയാദില്‍ ഉണ്ടായ വാഹനാപകടത്തില്‍ തിടനാട് സ്വദേശി മരിച്ചു. ജെയിംസ് സെബാസ്റ്റ്യന്‍ (27) ആണ് മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ജെയിംസിന്റെ കാറില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.

അടുത്ത തവണ അവധിക്കു വരുമ്പോള്‍ വിവാഹം നടത്താനിരിക്കെയാണ് അപകട വാര്‍ത്ത വീട്ടുകാരെ തേടിയെത്തിയത്.

തിടനാട് ഐക്കര സെബാസ്റ്റ്യന്റെ മകനാണ്. മാതാവ് അന്നക്കുട്ടി കിണറ്റുകര കുടുംബാംഗം. ഏക സഹോദരി ജിഷ ബിജു. സഹോദരി ഭര്‍ത്താവ് ബിജു പുനക്കാട്ട് (രാമപുരം). സംസ്‌കാരം പിന്നീട്.

You May Also Like

Leave a Reply