തിടനാട്: വിവാഹ പ്രായമെത്തിയിട്ടും പലവിധ കാരണങ്ങള്‍ മൂലം അവിവാഹിതരായി തുടരുന്ന യുവതീയുവാക്കള്‍ക്കു വേണ്ടി മാര്യേജ് ഡയറിയുമായി തിടനാട് ഗ്രാമപഞ്ചായത്ത്.
വാര്‍ഡുകളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതിയുമായി തിടനാട് ഗ്രാമപഞ്ചായത്ത് എത്തിയിരിക്കുന്നത്.
ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലുമുള്ളവര്‍ക്ക് പുറമെ കേരളത്തിലുള്ള എല്ലാ പഞ്ചായത്തിലെയും യുവതീയുവാക്കള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാനാകും.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ…
നമ്മള്‍ ഈ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ വലിയ ഒരു പ്രധാന്യം ഉള്ള കാര്യം ആണ് കുടുംബജീവിതം. എല്ലാ വാര്‍ഡിലും ഞങ്ങളുടെ ഒരു ടീം ഒരു സര്‍വ്വേ നടത്തി.
ഈ സര്‍വ്വേയുടെ അഭിപ്രായത്തില്‍ നമ്മുടെ പഞ്ചായത്തില്‍ വിവാഹ പ്രായം കഴിഞ്ഞ് വിവാഹം കഴിക്കാതെ നില്‍ക്കുന്ന ആണ്‍കുട്ടികളുടെ എണ്ണം വളരെ അധികം കൂടുതലാണ്. ഒരു പരിധി വരെ പെണ്‍കുട്ടികളും.
പിന്നെ ചെറുപ്രായത്തില്‍ വിധവകള്‍ ആയ പെണ്‍കുട്ടികളും…. ഇതിന്റെ പശ്ചാതലത്തില്‍ നമ്മുടെ തിടനാട് പഞ്ചായത്തിന്റെ നേതൃത്തില്‍ മാര്യേജ് ഡയറി’ എന്ന പേരില്‍ ഒരു മാര്യേജ് രജിസ്റ്റര്‍ ആരംഭിക്കുകയാണ്….
വിവിധ വാര്‍ഡുകളിലെ വിവാഹ പ്രായം കഴിഞ്ഞ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന വിധവകള്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്…..ഈ രജിസ്റ്റര്‍ പൂര്‍ണമായും സ്വകാര്യത കാത്തുസൂക്ഷിക്കുന്നത് ആയിരിക്കും.
ഈ ഡയറിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരുതരത്തില്‍ ഉള്ള ഫീസും ഈടാക്കുന്നതല്ല..കേരളത്തില്‍ ഉള്ള എല്ലാം പഞ്ചായത്തുകളുമായി ഇത് ബന്ധപ്പെടുത്തിയാണ് ചെയുന്നത്.
താഴെ കൊടുത്തിരിക്കുന്ന വാട്ട്‌സാപ്പ് നമ്പര്‍ വഴി ആണ് നിങ്ങളുടെ ഡീറ്റെയില്‍സ് ഫോട്ടോയും അയച്ചുതരേണ്ടത്…. എന്ന് കോഡിനേറ്റര്‍ ഷെറിന്‍ പെരുമാകുന്നേല്‍ (തിടനാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ 9847998258)
വിജി ജോര്‍ജ് (പ്രസിഡന്റ് തിടനാട് ഗ്രാമപഞ്ചായത് +919447055996)
മിനി ബിനോ (വൈസ് പ്രസിഡന്റ് +919744169180)
ലീനാ ജോര്‍ജ് (വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ 9562765051)
ഓമന രമേശ് (ക്ഷേമകാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ 9645258128)
ഇതില്‍ ഏത് നമ്പറില്‍ വേണമെങ്കിലും ഡീറ്റെയില്‍സ് അയച്ചു തരാവുന്നതാണ്. കേരളത്തിലുള്ള എല്ലാ പഞ്ചായത്തിലെയും ആളുകള്‍ക്കും ഇതില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19