തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ സംഘര്‍ഷത്തില്‍ തിടനാട് വാരിയാനിക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കമ്പിവടികൊണ്ട് തലയ്ക്ക് അടിയ്ക്കുകയും മൂര്‍ച്ചയേറിയ കത്തികൊണ്ട് ആക്രമിക്കുകയും ചെയ്തുവെന്ന് സ്ഥാനാര്‍ഥിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പറഞ്ഞു.
ആക്രമിക്കപ്പെട്ട പ്രവര്‍ത്തകരും സ്ഥാനാര്‍ഥിയും ആശുപത്രിയില്‍ ചികില്‍സ തേടി.
വോട്ടെടുപ്പിന് ശേഷം ഏകദേശം അഞ്ചേ മുക്കാലോടെ ബൂത്തിനു പുറത്തേക്ക് വന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷെറിന് പെരുമാംകുന്നിനെ പ്രകോപിപ്പിക്കുകയും വാക്കുതര്‍ക്കത്തിനിടെ കത്തികൊണ്ടു കുത്തുകയും വെട്ടുകയും കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ മൊഴി നല്കി.
യാതൊരു പ്രകോപനവും കൂടാതെ യുഡിഎഫ് പ്രവര്‍ത്തകര്‍ കയര്‍ത്ത് സംസാരിക്കുകയും വാക്കേറ്റം ഉണ്ടാവുകയും കൈയിലുണ്ടായിരുന്ന ആയുധം വെച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് മൊഴി.
സ്ഥാനാര്‍ഥി ഷെറിനെ കൈയിലുണ്ടായിരുന്ന കമ്പി വെച്ച് തലയ്ക്കടിച്ച അക്രമി സംഘം തുടര്‍ന്ന് കൈയിലുണ്ടായിരുന്ന കത്തിവെച്ച് ഡിവൈഎഫ്ഐ വാരിയാനിക്കാട് യൂണിറ്റ് പ്രസിഡന്റ് സോജന് അടക്കമുള്ളവരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് എല്‍ഡിഎഫ് ആരോപിച്ചു. പരാജയ ഭീതി പൂണ്ട കോണ്‍ഗ്രസ് ഗുണ്ടകള്‍ ബോധപൂര്‍വ്വം ചീത്ത വിളിച്ചു കൊണ്ട് സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരെയും ആക്രമിക്കുകയും കമ്പിവടിക്ക് അടിച്ചു കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് ഇത് ചെയ്തതെന്നും പോലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്‍ഡിഎഫ് പറഞ്ഞു.