ഇനി 20 രൂപയ്ക്ക്് വയര്‍ നിറയ്ക്കാം! തിടനാട് പഞ്ചായത്തിന്റെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു

തിടനാട്: തിടനാട് ഗ്രാമപഞ്ചായത്തിന്റെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. തിടനാട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും സംയുക്ത സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11.30ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് നിര്‍വഹിച്ചു.

യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ ബാബു, വൈസ് പ്രസിഡന്റ് സാബു പ്ലാത്തോട്ടം, തിടനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റഫീക്ക്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഓമന ശശി, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

12 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് 20 രൂപയ്ക്ക് ഊണ് ലഭ്യമാകും. ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. ചെമ്മലമറ്റം എല്‍എഫ്എച്ച്എസ്-നു സമീപത്താണ് ഹോട്ടല്‍.

You May Also Like

Leave a Reply