തിടനാട് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ പോരാട്ടം പൊടിപാറും; മൂന്നു മുന്‍ മെമ്പര്‍മാരോട് ഏറ്റുമുട്ടുന്നത് മുന്‍ മെമ്പറുടെ ഭര്‍ത്താവ്

തിടനാട് ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ പോരാട്ടം പൊടിപാറും; മൂന്നു മുന്‍ മെമ്പര്‍മാരോട് ഏറ്റുമുട്ടുന്നത് മുന്‍ മെമ്പറുടെ ഭര്‍ത്താവ്

തിടനാട്: തിടനാട് ഗ്രാമഞ്ചയത്ത് 12-ാം വാര്‍ഡില്‍ ഇക്കുറി പോരാട്ടം പൊടിപാറും. പോരാട്ടത്തിനൊപ്പം കൗതുകവുമാവുകയാണ് വാര്‍ഡിലെ പോരാട്ടം.

Advertisements

മല്‍സരരംഗത്തുള്ള നാലു പേരില്‍ മൂന്നു പേരും മുന്‍ മെമ്പര്‍മാരാണ്. മൂന്ന് മുന്‍ മെമ്പര്‍മാരോട് കിട പിടിക്കാന്‍ എത്തുന്ന നാലാമനാകട്ടെ മുന്‍ മെമ്പറുടെ ഭര്‍ത്താവും.

യുഡിഎഫ് സ്ഥാനാര്‍ത്ഥി സുരേഷ് കാലായില്‍ 2015-2020ല്‍ മെമ്പറായിരുന്നു. 2010-15 കാലയളവില്‍ മെമ്പറായിരുന്ന സിഡി സെബാസ്റ്റ്യന്‍ ജനപക്ഷം സ്ഥാനാര്‍ഥിയായും അങ്കത്തിന് ഇറങ്ങുമ്പോള്‍ നിലവിലെ വാര്‍ഡു മെമ്പറായ അജിതാ മോഹന്‍ദാസ് ഈ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയായും മല്‍സരരംഗത്തുണ്ട്.

സീറ്റു പിടിക്കാനുറച്ചാണ് എല്‍ഡിഎഫും യുഡിഎഫും മല്‍സരിക്കുന്നത്. സീറ്റു നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ മുന്നണി നിലവിലെ ബിജെപി മെമ്പറെ തന്നെ സ്ഥാനാര്‍ഥിയാക്കിയത്.

മൂന്നു മുന്നണികള്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്താനുറച്ചു മല്‍സരിക്കുന്ന ജനപക്ഷവും ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാന്‍ എത്തുന്നതോടെ ചതുര്‍കോണ മല്‍സരത്തില്‍ വിജയം ആര്‍ക്കൊപ്പമെന്നു പ്രവചിക്കാനാവില്ല.

2005-2010ല്‍ മെമ്പറായിരുന്ന അമ്പിളി ബാലകൃഷ്ണന്റെ ഭര്‍ത്താവ് ബാലകൃഷ്ണന്‍ നായര്‍ ആണ് ഇക്കുറി എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഓട്ടോറിക്ഷയാണ് ഇദ്ദേഹത്തിന്റെ ചിഹ്നം.ഓട്ടോ എന്ന വാഹനത്തോട് പൊതുജനത്തിനുള്ള ഇഷ്ടം വോട്ടായി അവർ തനിക്ക് നൽകും എന്ന പ്രതീക്ഷയിലാണ് ബാലകൃഷ്ണൻ നായർ

എന്തായാലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് നാലു സ്ഥാനാര്‍ഥികളും. കൗതുകത്തിനപ്പുറം ആരു വിജയിക്കുമെന്നറിയാന്‍ ഡിസംബര്‍ 16 വരെ കാത്തിരിക്കേണ്ടി വരുമെന്നു ചുരുക്കം.

You May Also Like

Leave a Reply