തിടനാട് ഒന്നാം വാര്‍ഡ് അമ്പാറനിരപ്പേല്‍ ബൂത്തില്‍ വോട്ടിങ്ങ് മെഷിൻ മാറി

അമ്പാറനിരപ്പേല്‍: തിടനാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് അമ്പാറനിരപ്പേല്‍ ഭാഗത്ത് എത്തിച്ച വോട്ടിങ്ങ് മെഷിൻ മാറിപോയതായി വിവരം. രണ്ടാം വാര്‍ഡിലെ വോട്ടിങ്ങ് മെഷിൻ ആണ് ഒന്നാം വാര്‍ഡില്‍ എത്തിച്ചിരുന്നത്.

ആളുകള്‍ വോട്ടു ചെയ്യാനെത്തിയപ്പോഴാണ് വോട്ടിങ്ങ് മെഷിൻ മാറിയ വിവരം പോളിംഗ് ബൂത്ത് ഉദ്യോഗസ്ഥര്‍ക്കു മനസിലായത്. ഇത് കുറച്ചുസമയം ആശയക്കുഴപ്പം സൃഷ്ടിച്ചു. തുടര്‍ന്ന് ഉടന്‍തന്നെ വോട്ടിങ്ങ് മെഷിൻ മാറ്റി വോട്ടിംഗ് പുനരാരംഭിച്ചു.

Advertisements

You May Also Like

Leave a Reply