തിടനാട്: തിടനാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 1979 ബാച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന സ്റ്റേഡിയത്തിന്റെ ഉത്ഘാടനം 27 -ആം തീയതി ബഹുമാനപ്പെട്ട സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും.
പൂഞ്ഞാർ എം എൽ എ ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ശ്രീ ആന്റോ ആൻറണി മുഖ്യ പ്രഭാഷണം നടത്തും. പ്രസ്തുത സമ്മേളനത്തിൽ മുൻ അദ്ധ്യാപകരെയും, പൂർവ്വ വിദ്യാർത്ഥികളായ പ്രശസ്തരായ കായിക താരങ്ങളെയും ആദരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. വി. ബിന്ദു, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്, ബ്ലോക് പഞ്ചായത്ത് ശ്രീമതി ശ്രീകല ആർ, ബ്ലോക് പഞ്ചായത്ത് മെമ്പർ ജോസഫ് ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ്, വാർഡ് മെമ്പർ സന്ധ്യ ശിവകുമാർ എന്നിവർ പങ്കെടുക്കും.