തിടനാട് : ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷൻ എൽ. ഡി എഫ് സ്ഥാനാർഥി അഡ്വാ. ബിജു ഇളംത്തുരുത്തി പര്യടനം തുടങ്ങി. രാവിലെ തിടനാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വോട്ടർമാരെ നേരിട്ട് കണ്ടു വോട്ട് അഭ്യർഥിച്ചു.
തിടനാട് ടൗണിൽ എത്തിയ സ്ഥാനാർഥിയ്ക്ക് ലോക്കൽ കമിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണവും നൽകി. തുടർന്ന് ചെമ്മലമറ്റം, പിണക്കനാട്, കാളകെട്ടി എന്നിവിടങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു.
Advertisements
സിപിഐഎം ലോക്കൽ സെക്രട്ടറി റെജി ജേക്കബ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി പി രാജു, സുബാഷ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ജോർജ് ജോസഫ്, മിനി സാവിയോ, വിമലകുമാരിയും തിടനാട് ഗ്രാമ പഞ്ചയത്തിലേക്ക് മത്സരിക്കുന്ന വിവിധ സ്ഥാനാർഥികളും ബിജു ഇളംതുരുത്തിക്കൊപ്പമുണ്ടായിരുന്നു.