തെള്ളകം മാതാ ആശുപത്രിക്കു മുന്നിലെ വെള്ളക്കെട്ടില്‍ ബൈക്ക് മറിഞ്ഞ് അപകടം; ബൈക്ക് യാത്രക്കാരനു ഗുരുതര പരിക്ക്

കോട്ടയം: തെള്ളകം മാതാ ആശുപത്രിക്കു മുന്നിലെ വെള്ളക്കെട്ടില്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനു ഗുരുതര പരിക്ക്. വെള്ളക്കെട്ടിലെ കുഴിയില്‍ വീണു മറിഞ്ഞ ബൈക്കില്‍ നിന്നു തെറിച്ചുവീണ യാത്രക്കാരന്റെ തലയിലൂടെ എയിസ് ലോറി കയറിയിറങ്ങിയാണ് ഗുരുതര പരിക്കേറ്റത്.

അപകടത്തില്‍ സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ ഷോബിന്‍ ജെയിംസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏറ്റുമാനൂര്‍ ഭാഗത്തു നിന്നെത്തിയ ബൈക്ക് വെള്ളക്കെട്ടിലെ കുഴിയില്‍ വീണു മറിയുകയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ നിന്നെത്തിയ എയിസ് ലോറിയുടെ അടിയിലേക്കാണ് പെടുകയായിരുന്നു.

മാതാ ആശുപത്രിക്കു മുന്നില്‍ രൂപപ്പെട്ടിരിക്കുന്ന വെള്ളക്കെട്ടും കുഴികളുമാണ് അപകടത്തിനു കാരണം. ഇന്നു രാവിലെ എട്ടേ മുക്കാലോടെയായിരുന്നു അപകടം.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: