വേഴാങ്ങാനം ക്ഷേത്രത്തില്‍ മോഷണം. വ്യാഴാഴ്ച രാത്രി 12.30 ഓടെയാണ് മോഷണം നടന്നത്. മോഷണത്തില്‍ നാലമ്പലത്തിനുള്ളിലെ മേശയ്ക്കുള്ളില്‍ സൂക്ഷിച്ച മൂവായിരത്തോളം രൂപാ നഷ്ടപ്പെട്ടു.
ക്ഷേത്ര പിന്‍വാതിലുകളുടെ പൂട്ട് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കയറിയത്. പാലാ പോലീസ് രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ശബ്ദം കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേയ്ക്കും കള്ളന്മാര്‍ സ്ഥലം വിട്ടിരുന്നു. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ ഭക്തര്‍ സംഭവ സമയം മുതല്‍ പുലര്‍ച്ചെ വരെ ക്ഷേത്രപരിസരവും നാടും അരിച്ചു പെറുക്കിയെങ്കിലും കള്ളന്മാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19