തിയറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാന്‍ അനുമതി; സിനിമാ പ്രദര്‍ശനം വൈകിയേക്കുമെന്ന് സൂചന

തിരുവനന്തപുരം: തിയറ്ററുകള്‍ ജനുവരി 5 മുതല്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും സിനിമാ പ്രദര്‍ശനം വൈകിയേക്കുമെന്ന് സൂചന. തിയറ്റര്‍ ഉടമകള്‍ ഇത് സംബന്ധിച്ച് ആശങ്കയിലാണ്.

നിര്‍മാതാക്കളും വിതരണക്കാരുമായി ചൊവ്വാഴ്ച തിയറ്റര്‍ ഉടമകള്‍ ചര്‍ച്ച നടത്തും. അതിനു ശേഷം സിനിമാ പ്രദര്‍ശനം സംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ച ഉണ്ടാകുമെന്നും തിയറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചു.

Advertisements

ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കണമെന്നും എക്‌സിബിറ്റേഴ്‌സ് സംഘടന ആവശ്യപ്പെട്ടു. വിനോദ നികുതിയും വൈദ്യുതി ഫിക്‌സ്ഡ് ചാര്‍ജും ഒഴിവാക്കണമെന്നാണ് ആവശ്യം.

സിനിമാ തിയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കാനാണ് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളോടെ പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സീറ്റിന്റെ പകുതി പേര്‍ക്ക് മാത്രമേ തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കാവൂ.

കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം എന്നിവയാണ് നിര്‍ദേശങ്ങള്‍. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

You May Also Like

Leave a Reply