നാടുകാണിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി,ഒപ്പമുണ്ടായിരുന്ന യുവതിക്ക് പാറക്കെട്ടിൽ നിന്നും വീണ് ഗുരുതര പരുക്ക്.

മേലുകാവുമറ്റം: വിനോദ സഞ്ചാര കേന്ദ്രമായ നാടുകാണി പവലിയനിലെ പാറക്കെട്ടിൽ നിന്നും താഴെ വീണ് യുവതിക്ക് ഗുരുതര പരുക്ക്.യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ സമീപത്ത് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി.

വ്യാഴാഴ്ച്ച നാടുകാണിയിലെ പാറക്കെട്ടിലെത്തി സംസാരിച്ചിരിക്കവെ പെൺകുട്ടി അബദ്ധത്തിൽ താഴെ വീണതാകാമെന്നാണ് പൊലീസ് പറയുന്നത്.

Advertisements

വീഴ്ച്ചയുടെ ആഘാതത്തില്‍ ബോധ രഹിതയായ പെണ്‍കുട്ടിയെകണ്ട് മരിച്ചെന്ന് തെറ്റിധരിച്ചാകാം അലക്സ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

സ്വന്തം പാന്‍റുപയോഗിച്ചാണ് യുവാവ് തൂങ്ങി മരിച്ചത്.

വ്യാഴാഴ്ച്ച വൈകിട്ടോടെ ഇരുവരേയും കാണാനില്ലെന്ന് കാട്ടി കാഞ്ഞാര്‍, മേലുകാവ് പൊലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചിരുന്നു.

ഇതിനിടെയാണ് നാടുകാണിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ടെത്തിയതായി കുളമാവ് പൊലീസിന് അറിയിപ്പ് ലഭിച്ചത്.

അന്വേഷണത്തിനിടയില്‍ പവലിയന് സമീപമെത്തിയ പൊലീസ് പെണ്‍കുട്ടിയെ പാറക്കെട്ടിന് താഴെ കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് അഗ്നി രക്ഷാസേനാംഗങ്ങളെത്തിയാണ് സാഹസികമായി പെണ്‍കുട്ടിയെ മുകളിലെത്തിച്ചത്.പെണ്‍കുട്ടിയെ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

പെൺകുട്ടിയുടെ മൊഴിയെടുക്കുന്നതോടെയേ സംഭവത്തിൽ വ്യക്തത ഉണ്ടാകു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply