രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത് 1.26 ലക്ഷം പേര്‍ക്ക്, രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ചൊവ്വാഴ്ച മാത്രം രാജ്യത്ത് 1.26 ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

684 മരണവും ഇന്നലെ രേഖപ്പെടുത്തി. കോവിഡ് വ്യാപനം തുടങ്ങിയതിനു ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

Advertisements

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1.29 കോടിയായി. ഇതുവരെ 166,892 പേരാണ് കോവിഡ് ബാധ മൂലം മരിച്ചത്.

ചൊവ്വാഴ്ച പ്രതിദിന കേസ് 1.15 ലക്ഷം കടന്നിരുന്നു. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ രാജ്യങ്ങളില്‍ മൂന്നാമതാണ് നിലവില്‍ ഇന്ത്യ.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 4

You May Also Like

Leave a Reply