പ്രധാനമന്ത്രിയുമായി വേദി പങ്കിട്ടയാള്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: രാമ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദിപങ്കിട്ട മഹന്ദ് നൃത്യഗോപാല്‍ ദാസിന് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചു. അയോധ്യ ക്ഷേത്ര നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന രാം ജന്‍മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയാണ് മഹന്ദ് നൃത്യഗോപാല്‍ ദാസ്.

പ്രധാനമന്ത്രിക്കൊപ്പം വേദിട്ട അഞ്ചു പേരില്‍ ഒരാളാണ് 82 കാരനായ മഹന്ദ് നൃത്യഗോപാല്‍ ദാസ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗത് എന്നിവരാണ് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്.

പനിയും രോഗലക്ഷണങ്ങളുമായി മധുരയിലെ ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോള്‍ നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇദ്ദേഹത്തെ മെഡാന്റ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: