ഈരാറ്റുപേട്ടക്കാരുടെ സ്വന്തം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പ്രദര്‍ശനത്തിന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടക്കാര്‍ നിര്‍മിച്ച് തീക്കോയി സ്വദേശി സംവിധാനം ചെയ്യുന്ന നാട്ടുകാരുടെ സ്വന്തം സിനിമ ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ റിലീസ് ജനുവരി 15ന്. ഓണ്‍ലൈന്‍ റിലീസ് ആയ ചിത്രം മലയാളികളുടെ സ്വന്തം മൂവി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നീസ്ട്രീം-ലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ ജോഡികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.’ ഏറെ ഹിറ്റായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തില്‍.

ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറുമെല്ലാം ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ജിയോ ബേബിയുടേ നാലാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ കഥയും ജിയോയുടേതു തന്നെ.

ശാലു കെ തോമസ് ചായാഗ്രഹണം നിര്‍വഹിക്കുന്നു. ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിംഗും സൂരജ് എസ് കുറുപ്പ്, മാത്യൂസ് പുളിക്കന്‍ എന്നിവര്‍ സംഗീതവും കൈകാര്യം ചെയ്യുന്നു.

ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply