കോട്ടയം: താഴത്തങ്ങാടിയിലെ ക്രൂര ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റി ചികില്‍സയിലായിരുന്ന ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി (65)യും മരിച്ചു. യുവാവിന്റെ അടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു സാലി. ആക്രമണം നടന്ന ദിവസം തന്നെ ഭാര്യ ഷീബ മരിച്ചിരുന്നു.
ജൂണ്‍ ഒന്നിനാണ് താഴത്തങ്ങാടി സ്വദേശികളായ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീബ വീടിനുള്ളില്‍ വച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് താഴത്തങ്ങാടി പാറപ്പാടം വേളൂര്‍ മാലിയില്‍പറമ്പില്‍ മുഹമ്മദ് ബിലാലിനെ (23) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.