ഈരാറ്റുപേട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭക്ക് ആന്റോ ആന്റണി എം.പി ആറ് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്കി. എം.പി പ്രത്യേകമായി സംഘടിപ്പിച്ച ഫണ്ടില്‍ നിന്നാണ് ഇത് നല്‍കിയത്.
അടുത്ത മാസത്തോടെ കൂടുതല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. നഗരസഭക്ക് ലഭിച്ച കോണ്‍സന്‍ട്രേറ്ററുകള്‍ സന്നദ്ധ സംഘടനകള്‍ക്ക് കൈമാറി.
നഗരസഭ ചെയര്പേഴ്സന് സുഹുറ അബ്ദുല്‍ ഖാദര്‍ തണല്‍ സന്ദര്‍ശിച്ച് ഭാരവാഹികള്‍ക്ക് കോണ്സെന്ട്രേറ്റര് നല്കി.
വൈസ് ചെയര്മാന് അഡ്വ.വി.എം മുഹമ്മദ് ഇല്ല്യാസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. സഹ്ല ഫിര്‍ദൗസ്, പി.എ ഹാഷിം, വി.എ.നജീബ്, കെ.പി ഷെഫീഖ്, വി.എം അജ്നാസ്, പ്രിന്‍സ്, ഹാജാ ഖാന് എന്നിവര്‍ പ്രോഗ്രാമില്‍ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19