തണല്‍ വീട് ഉദ്ഘാടനം 11ന്

ഈരാറ്റുപേട്ട: തണലിന്റെ നേതൃത്വത്തില്‍ മറ്റക്കാട് ഭാഗത്ത് ആരംഭിക്കുന്ന തണല്‍ വീടിന്റെ ഉദ്ഘാടനം ജനുവരി 11ന് നാലുമണിക്ക് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ നിര്‍വഹിക്കും.

തണലിന്റെ ഈരാറ്റുപേട്ടയിലെ മൂന്നാമത്തെ സ്ഥാപനമാണിത്. അപകടങ്ങളില്‍ പെട്ട് നട്ടെല്ലിനു ക്ഷതം സംഭവിച്ചു കിടപ്പിലായ പാരാപ്ലീജിയ രോഗികള്‍ക്കുള്ള ചികിത്സാ സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്.

നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ നല്‍കും. തണല്‍ ചെയര്‍മാന്‍ പി എ ഹാഷിം അധ്യക്ഷത വഹിക്കും. ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം തണല്‍ കേരള സെക്രട്ടറി നാസര്‍ വടകര നിര്‍വഹിക്കും.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply