ഈരാറ്റുപേട്ട : മറ്റക്കാട് തണൽ വീട്ടിൽ ആരംഭിക്കുന്ന തണൽ ചൈൽഡ് ഡെവലപ്മെന്റ് സെൻറർ ജൂലൈ 25 ഞായറാഴ്ച വൈകുന്നേരം 4 ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി.എ ഹാഷിം അധ്യക്ഷത വഹിക്കും.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ, നഗരസഭ വൈസ് ചെയർമാൻ വി.എം മുഹമ്മദ് ഇല്ല്യാസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡോ.സഹല ഫിർദൗസ്, വാർഡ് കൗൺസിലറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ റിസ്വാന സവാദ് എന്നിവർ സംസാരിക്കും. സെക്രട്ടറി വി.എ നജീബ് സ്വാഗതം പറയും.
ജന്മനാ കുട്ടികളിൽ കണ്ട് വരാറുള്ള ശാരീരികപ്രശ്നങ്ങൾ,സംസാര തടസങ്ങൾ അപകടങ്ങളിൽ പെട്ട് പ്രയാസപ്പെടുന്ന കുട്ടികൾ ഇവർക്കായി ഫിസിയോ തെറാപ്പി,സ്പീച്ച് തെറാപ്പി വിഭാഗങ്ങൾ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കുന്ന ഈ സെൻ്ററിൽ കുട്ടികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19