ഈരാറ്റുപേട്ട. ജീവകാരുണ്യ പ്രവർത്തന രംഗത്ത് പുതിയ ഒരു അധ്യായം കൂടി എഴുതി ചേർത്ത് കൊണ്ട് പ്രവർത്തനം ആരംഭിക്കുന്ന തണൽ ഡവലപ്മെൻറ് സെൻ്ററിൻ്റെ ഉദ്ഘാടനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. തണൽ ചെയർമാൻ പി.എ. ഹാഷിം അധ്യക്ഷത വഹിച്ചു.
ജന്മനാ തന്നെ ചില കുട്ടികളിൽ കണ്ട് വരാറുള്ള ശാരീരിക പ്രശ്നങ്ങൾ,സംസാര തടസങ്ങൾ ഇവക്കായി ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി വിഭാഗങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ചികിത്സ നൽകുക എന്നതാണ് ഈ സ്ഥാപനം ലക്ഷ്യം വെക്കുന്നത്. പൂർണമായും സൗജന്യ നിരക്കിലായിരിക്കും ചികിത്സ നൽകുക.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ,വൈസ് ചെയർമാൻ അഡ്വ.വി.എം മുഹമ്മദ് ഇല്ല്യാസ്, സ്ഥിരം സമിതി അധ്യക്ഷമാരായ ഡോ.സഹല ഫിർദൗസ്, റിസ്വാനാ സവാദ്, അജ്മി ഗ്രൂപ്പ് ഡയറക്ടർ കെ.എ ഫൈസൽ, കെ.എ ഹാരിസ് സ്വലാഹി എന്നിവർ ആശംസകൾ നേർന്നു.സെക്രട്ടറി വി.എ നജീബ് സ്വാഗതവും കെ.പി ഷെഫീഖ് നന്ദിയും പറഞ്ഞു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19