തലപ്പുലം ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് എല്‍ഡിഎഫ് അവിശുദ്ധസഖ്യമെന്ന് ബിജെപി

പ്ലാശനാല്‍: തലപ്പുലം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ യുഡിഎഫ്, എല്‍ഡിഎഫ് സഖ്യമെന്ന് ബിജെപി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ആറ് അംഗങ്ങളാണ് യുഡിഎഫിന് ഉള്ളത്. എല്‍ഡിഎഫ് -3, ബിജെപി- 3, സ്വതന്ത്രന്‍ -1 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.

ബിജെപിക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി കിട്ടരുത് എന്ന അജണ്ടയോടു കൂടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് യുഡിഎഫ് അംഗങ്ങള്‍ വോട്ടു ചെയ്യുകയായിരുന്നു.

കഴിഞ്ഞ കാലങ്ങളില്‍ ഈ അവിശുദ്ധ കൂട്ടുകെട്ടിലൂടെ അകറ്റി നിര്‍ത്തിയിരുന്ന ബിജെപി ഇപ്പോള്‍ മൂന്ന് സീറ്റില്‍ ജയിച്ചുള്ളു എങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും ഇത്തവണ ശക്തമായ പ്രതിപക്ഷം ആയി നിലകൊള്ളുമെന്നും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സുരേഷ് പി.കെ. പറഞ്ഞു.

മെമ്പര്‍മാരായ സതീഷ് കെബി, ചിത്ര സജി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അ്ഡ്വ. മോഹനകുമാര്‍, ജനറല്‍ സെക്രട്ടറി ശ്രീകാന്ത്, ബിജെപി മണ്ഡലം ഭാരവാഹികളായ ജയന്തി ജയന്‍, സുരേഷ് ആരാധന തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply