തലപ്പലം ജല ടൂറിസംമേളയുടെ പ്രചരണാര്‍ത്ഥം നടത്തിയ ഫ്‌ലാഷ് മോബ്കള്‍ ശ്രദ്ധേയമായി. ‘പുഴയെ അറിയാം പുതുമകളോടെ’ എന്ന പേരില്‍ മീനച്ചിലാറ്റില്‍ ഫെബ്രുവരി 24, 25, 26, 27, 28 നടത്തുന്ന ജല ടൂറിസം മേള നദി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഗ്രാമപഞ്ചായത്തുകളുടെ ഉടമസ്ഥതയില്‍ നടപ്പിലാക്കുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ നിര്‍വഹണ സഹായ ഏജന്‍സിയായ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രാമപുരം മാര്‍ ആഗസ്തീനോസ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ഥികളാണ് ഫ്‌ലാഷ് മോബ് അവതരിപ്പിച്ചത്.


രാവിലെ ഒമ്പതരയ്ക്ക് അരുവിത്തുറ കോളേജ് പാലം ജംഗ്ഷനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് വിളംബര ചുവടുകളുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രോജക്ട് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആനന്ദ് ജോസഫ്, മെമ്പര്‍ പി .കെ . സുരേഷ്, രാമപുരം മാര്‍ ആഗസ്റ്റിനോസ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡിജു തോമസ്, ജോ ജോസ് മേക്കാട്ട്, ഡിജു സെബാസ്റ്റ്യന്‍, അനു ചന്ദ്രന്‍ , ഷീബാ ബെന്നി, എബിന്‍ ജോയി, സാലി തോമ സ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അവതരണത്തിനു ശേഷം പനയ്ക്ക പാലം, പ്ലാശനാല്‍, കളത്തുക്കടവ് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലും വികസന വിളംബര ചുവടുകള്‍ അവതരിപ്പിക്കപ്പെട്ടു.