തലപ്പലം ഗ്രാമ പഞ്ചായത്തില്‍ ജനകീയ സൂത്രണത്തിന്റെ 25-ാം വാര്‍ഷികാഘോഷത്തിന് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പാലാ എം എല്‍ എ മാണി സി കാപ്പന്‍ ഉത്ഘാടനം ചെയ്തു.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാരായ എംജെ ജോര്‍ജ് മഴുവന്‍ചേരി, ജോയിക്കുട്ടി മാത്യു മുതലകുഴിയില്‍, അഡ്വ: സജി ജോസഫ് മൂലേചാലില്‍, പ്രേംജി ആര്‍, ഇന്ദിര രാധാകൃഷ്ണന്‍ എന്നിവരെ ആദരിച്ചു.
കൂടാതെ കര്‍ഷക ദിനത്തോടനുബദ്ധിച്ച് നടത്തിയ മികച്ച കര്‍ഷകരെയും ആദരിച്ചു. മാണി സി കാപ്പന്‍ എം എല്‍ എ യെ ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ആദരിച്ചു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷോണ്‍ ജോര്‍ജ്, ബ്ലോക്ക് മെമ്പര്‍മാരായ മേഴ്‌സി മാത്യു, ശ്രീകല ആര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുറാണി ജയ്‌സണ്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എത്സമ്മ തോമസ്, നിഷ ഷൈബി, ബിജു കെ.കെ, ഗ്രാമ പഞ്ചായത്തംഗങ്ങളായ സ്റ്റെല്ല ജോയി, കെ.ജെ സെബാസ്റ്റ്യന്‍, സതീഷ് കെ.ബി, ജോമി ബെന്നി, ചിത്ര സജി, സുരേഷ് പി കെ ,തുടങ്ങിയവര്‍ പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19