Thalappalam News

തലപ്പുലം പി എച്ച് സി യ്ക്ക് 86 ലക്ഷത്തിൻ്റെ പുതിയ ബ്ലോക്ക്

തലപ്പുലം: തലപ്പുലം പി എച്ച് സി യ്ക്ക് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നു. മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 86 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ ബ്ലോക്ക് നിർമ്മിക്കുന്നത്. പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതോടെ പി എച്ച് സി ഫാമിലി ഹെൽത്ത് സെൻററായി ഉയർത്തപ്പെടും. ഇത് ഈ മേഖലയിലെ നിരവധിയാളുകൾക്ക് പ്രയോജനപ്പെടും.

പുതിയ ബ്ലോക്കിൻ്റെ തറക്കല്ലീടീൽ മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. ജനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കു പ്രഥമ പരിഗണന നൽകുമെന്ന് എം എൽ എ പറഞ്ഞു.

യോഗത്തിൽ തലപ്പുലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ കൊച്ചുറാണി ജെയ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബിജു കെ കെ, വികസന കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എൽസി ജോസഫ്, ബ്ലോക്ക്‌ മെമ്പർ ശ്രീകല, ആർ ജെറ്റോ ജോസ്, മെമ്പർമാരായ സ്റ്റെല്ല ജോയി, ജോമി ബെന്നി, സതീഷ് കെ ബി, ചിത്ര സജി, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരവിന്ദ്, തോമസ് മുതലക്കുഴി, വി കെ മോഹനൻ, തോമാച്ചൻ താളനാനി, ജിമ്മി വാഴാംപ്ലാക്കൽ, മോഹൻ ആലെപ്പറമ്പിൽ, സാബു കെ കെ, ഡോ യാശോധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.