ഉജ്ജ്വല വിജയം നേടി സ്വതന്ത്രന്‍; കോണ്‍ഗ്രസിന് തലപ്പലം ഭരിക്കാന്‍ പാര്‍ട്ടിവിട്ട ഈ സ്വതന്ത്രന്‍ കനിയണം

തലപ്പലം: തദ്ദേശ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിനു മുന്നില്‍ വെല്ലുവിളിയായി മുന്‍പു പാര്‍ട്ടിയില്‍ നിന്നു രാജിവെച്ച സ്വതന്ത്രന്‍. സെബാസ്റ്റ്യന്‍ കാണിയെക്കാട്ട് ആണ് കോണ്‍ഗ്രസിന്റെ ഭരണം പിടിക്കാനുള്ള ശ്രമത്തിനു മുന്നില്‍ വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്ന സ്വതന്ത്രന്‍.

കോണ്‍ഗ്രസ് തലപ്പലം മണ്ഡലം മുന്‍ പ്രസിഡന്റ് ആയിരുന്ന സെബാസ്റ്റ്യന്‍ കാണിയെക്കാട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് സ്വതന്ത്രനായി മല്‍സരിക്കാന്‍ ഇറങ്ങിയത്.

Advertisements

സ്വതന്ത്രന്‍ ആയി മത്സരിച്ച് രണ്ടാം വാര്‍ഡില്‍ മിന്നുന്ന ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. മറുവശത്ത് കോണ്‍ഗ്രസിന് മതിയായ ഭൂരിപക്ഷത്തിന് ഒരു സീറ്റു കുറവുമുണ്ട്.

ആകെ 13 അംഗങ്ങളുള്ള തലപ്പുലത്ത് കോണ്‍ഗ്രസിന് 6 സീറ്റാണ് ഉള്ളത്. ഇടതു മുന്നണിയും ബിജെപിയും മൂന്നു വീതം സീറ്റുകള്‍ നേടി. ഇതോടെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് പഞ്ചായത്തില്‍.

എന്തായാലും മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ തീരുമാനം അനുസരിച്ചായിരിക്കും തലപ്പലം പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ ഭാവി എന്നു വ്യക്തം.

You May Also Like

Leave a Reply