തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്ത് തൊഴിൽസഭ നാളെ 10 മണിക്ക് തലപ്പുലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അനുപമവിശ്വനാഥിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ബഹുമാനപ്പെട്ട മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് ശ്രീ മതി ഓമന ഗോപാലൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് ബ്ലോക്ക് മെമ്പർമാരായ മേഴ്സി മാത്യു, ശ്രീകല ആർ, ജെറ്റോ ജോസ്,പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, തൊഴിൽ സംരംഭകർ, തൊഴിൽ അന്വേഷകർ, തുടങ്ങി വിവിധ മേഖലകളിൽ പ്രാവണ്യം നേടിയവർ പങ്കെടുക്കുന്നു.

ഈ സമയം എല്ലാവരും വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്റ് അനുപമ വിശ്വനാഥ് അറിയിച്ചു.