Thalappalam News

മാലിന്യ നിർമ്മാജനത്തിൽ തലപ്പലം പഞ്ചായത്ത് പൂർണ്ണ പരാജയം; പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് ബിജെപി മെമ്പർമാർ

തലപ്പലം: തലപ്പലം പഞ്ചായത്തിലെ മാലിന്യ നിർമ്മാജനം വേണ്ട രീതിയിൽ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി മെമ്പർമാർ പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ചു.ബിജെപി മെമ്പർമാരായ സുരേഷ് പി കെ,സതീഷ് കെ ബി,ചിത്ര സജി എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്.

തലപ്പലം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടന്ന് മഴക്കാലത്ത് രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ് മാസങ്ങൾക്കു മുൻപ് തന്നെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റിയിൽ ബിജെപി മെമ്പർമാർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

പ്രശ്നപരിഹാരത്തിന് പലതവണ കമ്മിറ്റി തീരുമാനമെടുക്കുകയും ചെയ്തതാണെന്നും എന്നാൽ തീരുമാനങ്ങൾ നടപ്പാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി പൂർണ്ണ പരാജയമാണെന്നും ഈ അവസ്ഥ തുടർന്നാൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും ബിജെപി പാർലമെന്ററി പാർട്ടി ലീഡർ സുരേഷ് പി കെ പറഞ്ഞു.

Leave a Reply

Your email address will not be published.