തലപ്പലം: പഞ്ചായത്ത് കുടുംബശ്രീ വാർഷികം എന്നും, നാളെയുമായി നടത്തും. ഇ ന്ന് രാവിലെ 10.30 ന് ഫുഡ് ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. 11 മണിക്ക് ന് കലാപരിപാടികൾ ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ. ശ്രീകല ഉദ്ഘാടനം ചെയ്തു.
നാളെ രാവിലെ പത്തു മണിക്ക് പനക്കപ്പാലത്ത് നിന്നും വിവിധ കുടുബശ്രീ യൂണിറ്റിലെ 1500 ൽ പരം സ്ത്രീകൾ അണിനിരക്കുന്ന റാലി സമ്മേളന വേദിയായ പ്ലാശനാൽ സെന്റ് ജോസഫ് പാരിഷ് ഹാളിലേക്ക്. സമ്മേളനം മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനുപമ വിശ്വനാഥ് അധ്യക്ഷത വഹിക്കും. സി ഡി എസ് ചെയർപെഴ്സൺ ശ്രീമതി. ശ്രീജ കെ.എസ് റിപ്പോർട്ട് അവതരിപ്പിക്കും. അഗ്‌നിരക്ഷാസേന ഡി.ജി.പി. ബി. സന്ധ്യ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി മികച്ച റാലി നടത്തിയ കുടുംബശ്രീ യൂണിറ്റിനുള്ള അവാർഡ് നൽകും.