തലപ്പലം : തലപ്പലം സർവീസ് സഹകരണ ബാങ്കിന്റെ അരുവിത്തുറ കോളേജ് ജംഗ്ഷൻ ബ്രാഞ്ച് ഇടപാടുകാരുടെ കൂടുതൽ സൗകര്യാർത്ഥം വരവുകാലയിൽ ബിൽഡിങ്ങിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു.

ബാങ്ക് പ്രസിഡൻറ് അഡ്വക്കേറ്റ് എം ജെ സെബാസ്റ്റ്യൻ മൂലേച്ചാലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട പാലാ എംഎൽഎ ശ്രീ മാണി സി കാപ്പൻ ബ്രാഞ്ച് മന്ദിരം ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീ ഷോൺ ജോർജ് കൗണ്ടർ ഉദ്ഘാടനവും, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഓമന ഗോപാലൻ സ്ട്രോങ്ങ് റൂം ഉദ്ഘാടനവും നിർവഹിച്ചു.

ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുഹറ അബ്ദുൽ ഖാദർ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി മേഴ്സി മാത്യു തട്ടാംപറമ്പിൽ, തലപ്പലം ഗ്രാമപഞ്ചായത്ത് അംഗം ശ്രീ സുരേഷ് പി കെ, ഈരാറ്റുപേട്ട ബ്ലോക്ക് അർബൻ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് ശ്രീ പി എച്ച് നൗഷാദ്, കൺകറൻറ് ഓഡിറ്റർ ശ്രീമതി അനുപമ കെ ആർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോർബാങ്കിംഗ് സൗകര്യത്തോടുകൂടി രാവിലെ 7:30 മുതൽ വൈകുന്നേരം 7:30 വരെ 12 മണിക്കൂർ തുടർച്ചയായി ഈ ബ്രാഞ്ച് പ്രവർത്തിക്കുന്നുണ്ട്.