Thalappalam News

തലപ്പലം പഞ്ചായത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

തലപ്പലം: ലയൺസ് ക്ലബ് ഓഫ് കോട്ടയം എമിറേറ്റ്സ് പ്രെറ്റി പ്രെറ്റൽസും തലപ്പലം ഗ്രാമപഞ്ചായത്തും സംയുക്തമായി ബ്ലഡ് ഡൊണേഷൻ ക്യാമ്പും സൗജന്യ രക്ത ഗ്രൂപ്പ് നിർണയവും തെരഞ്ഞെടുക്കപ്പെട്ട വർക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും, ബോധവൽക്കരണ ക്ലാസും നടത്തപ്പെടുന്നു.

ഉദ്ഘാടനം മെയ് മാസം 13 ആം തീയതി ശനിയാഴ്ച രാവിലെ 9.30ന് പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് അനുപമ വിശ്വനാഥ് നിർവഹിക്കുന്നതും, ലയൺസ്‌ ക്ലബ് ഡിസ്ട്രിക് 318B യുടെ ഗവർണർ Dr: സണ്ണി V സക്കറിയ മുഖ്യപ്രഭാഷണം നടത്തുന്നതും ആണ്.

യുവജന ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ പ്രോഗ്രാമിൽ യൂത്ത് എംപവർ മെന്റ് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നേതൃത്വം നൽകും. പാലാ ബ്ലഡ് ഫോറം ചെയർമാൻ ഷിബു തെക്കേമറ്റം ക്ലാസ് നയിക്കും. പഞ്ചായത്ത് മെമ്പർമാരും ആശാവർക്കർമാരും ലയൺസ്‌ ക്ലബ് മെമ്പർമാരും നാട്ടുകാരും പ്രോഗ്രാമിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published.