തലപ്പലം: തലപ്പലം ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ ഭാരതത്തിന്റെ 75ആം സ്വാതന്ത്രദിനം ആഘോഷ പൂർവ്വം കൊണ്ടാടി. പാലാ എം എൽ എ ബഹു.മാണി സി കാപ്പൻ പഞ്ചായത്ത് അങ്കണത്തിൽ സ്വാതന്ത്ര്യദിന പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അനുപമ വിശ്വനാഥ അധ്യക്ഷയായിരുന്ന ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിജു കെ കെ, നിഷ ഷൈബി, മെമ്പർമാരായ സുരേഷ് പികെ, ചിത്രാ സജി, സതീഷ് കെ ബി പഞ്ചായത്ത് ജീവനക്കാർ, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീജ കെ എസ് മറ്റ് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, പ്ലാശനാൽ ഗവൺമെന്റ് എൽ പി സ്കൂൾ പ്രഥമാധ്യാപിക ജയ്മോൾ പി തോമസും അധ്യാപകരും സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ, കുട്ടികൾ, മാതാപിതാക്കൾ, രാഷ്ട്രീയ സാമുദായിക പ്രമുഖർ എന്നിവർ പങ്കെടുത്തു.
സ്കൂൾ കുട്ടികളെ അണിനിരത്തി വർണ്ണശബളമായ റാലി നടത്തപ്പെട്ടു. പഞ്ചായത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പുരസ്കാരം നൽകി ആദരിച്ചു.