Thalappalam News

തലപ്പലം ഗ്രാമ പഞ്ചായത്ത് പ്ലാസ്റ്റിക്ക് നിയമലംഘനങ്ങളെ കുറിച്ച് വ്യാപരികൾക്ക് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു

തലപ്പലം: തലപ്പലം ഗ്രാമ പഞ്ചായത്ത് പ്ലാസ്റ്റിക്ക് നിയമലംഘനങ്ങളെ കുറിച്ച് വ്യാപരികൾക്ക് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. 17/12/2019 തീയതിയിലെ GO(ms)no. 7/2019 Envt സർക്കാർ ഉത്തരവ് പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന വിവിധയിനം പ്ലാസ്റ്റിക് ഉല്പന്നങ്ങൾ കേരളത്തിൽ നിരോധിച്ചിട്ടുള്ളതും 01/07/2022 തീയതിമുതൽ ഇത്തരത്തിലുള്ള ഉല്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നവർക്കും ഇറക്കുമതി, സംഭരണം, വിതരണം, വില്പന നടത്തുന്നവർക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ്.

തലപ്പലം ഗ്രാമപഞ്ചായത്തിൽ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധന നടത്തുന്നതിന് മുന്നോടിയായി പൊതുജനങ്ങൾക്കും, വ്യാപാരസ്ഥാപന ഉടമൾക്കും ആയതിനെക്കുറിച്ചുള്ള ബോധവത്കരണം നടത്തി.

തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. അനുപമ വിശ്വനാഥ്‌ന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പഞ്ചായത്ത്‌ മെമ്പർമാർ, ഗ്രാമപഞ്ചായത് സെക്രട്ടറി,വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ തലപ്പലം ഗ്രാമപഞ്ചായത്തിലെ വിവിധ യൂണിറ്റ് പ്രസിഡന്റ്‌മാരായ ,AMA ഖാദർ, ബൈജു തയ്യിൽ, ജോൺസൻ പാറക്കൽ, സിബി പ്ലാത്തോട്ടം, റെസിഡൻസ് വെൽഫയർ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.