Thalappalam News

ജലടൂറിസം മേളയ്ക്ക് ഒരുങ്ങി തലപ്പലം ഗ്രാമപഞ്ചായത്ത്

തലപ്പലം: പുഴയെ അറിയാനും നദീതീരം സംരക്ഷിക്കപ്പെടേണ്ട അനിവാര്യത സമൂഹത്തെ ബോധ്യപ്പെടുത്തുവാനും അതിനൊപ്പം ജലസ്രോതസ്സുകളുടെ സുരക്ഷിതത്വവും പൊതുജനാരോഗ്യവും ഉറപ്പുവരുത്താനും ലക്ഷ്യം വച്ചുകൊണ്ട് തലപ്പലം ഗ്രാമപഞ്ചായത്ത് മീനച്ചിൽ ആറ്റുതീരത്ത് ഈ മാസം 24 മുതൽ 28 വരെ തീയതികളിൽ സംഘടിപ്പിക്കുന്ന ജല ടൂറിസം മേളയുടെ ഒരുക്കങ്ങൾക്ക് തുടക്കമായി.

ആറാംമൈൽ ആറ്റുതീരത്ത് ശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനുപമ വിശ്വനാഥിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. വിവിധ സാമൂഹ്യ, സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി സമിതി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷനുകൾ , ക്ലബ്ബുകൾ, ഗ്രന്ഥശാലകൾ, കുടുംബശ്രീ, ഹരിത കർമ്മ സേനാംഗങ്ങൾ, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ജൽ ജീവൻ മിഷൻ ടീം അംഗങ്ങൾ തുടങ്ങി സമൂഹത്തിലെ നാനാ തുറകളിൽ പെട്ട നിരവധി ആളുകൾക്കൊപ്പം ഈരാറ്റുപേട്ട നന്മകൂട്ടം പ്രവർത്തകരും അരുവിത്തുറ സെന്റ് ജോർജ് കോജ്ജ് വിദ്യാർത്ഥികളും ശുചീകരണ പ്രവർത്തനങ്ങളിൽപങ്കാളികളായി.

പഴയകാലത്ത് എല്ലാ മഹാ സമ്മേളനങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും വേദിയായിരുന്ന നദീതടങ്ങളെ മാലിന്യ കൂമ്പാരങ്ങളാക്കുന്ന സാഹചര്യങ്ങൾക്ക് അറുതി വരുത്തി തനതായ സാംസ്കാരിക മഹത്വം വിളംബരം ചെയ്യുന്ന വിധത്തിൽ പുനസൃഷ്ടിക്കുന്നതിന് ലക്ഷ്യം വെച്ചുകൊണ്ടാണ് ഗ്രാമപഞ്ചായത്ത് ജല ടൂറിസം മേള മീനച്ചിന്റെ തീരത്ത് സംഘടിപ്പിക്കുന്നത്.

മേളയോട് അനുബന്ധിച്ച് വൈവിധ്യമാർന്ന പ്രദർശനങ്ങൾ, കലാസാംസ്കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ ,ഭക്ഷ്യ രുചി മേള ,വിവിധ കൊമേഴ്സ്യൽ സ്റ്റാളുകൾ എന്നിവ കൂടാതെ മേളയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഏറെ ആവേശവും കൗതുകവും നിറയ്ക്കുന്ന കുട്ട വഞ്ചി സവാരി, ബോട്ടിംഗ് സവാരി, വള്ളംകളി തുടങ്ങിയ സൗകര്യങ്ങളും മിനിറ്റിലാറ്റിൽ ഒരുക്കി കൊണ്ടാണ് തലപ്പലം ഗ്രാമപഞ്ചായത്ത് പരിപാടി സംഘ ടിപ്പിക്കുന്നത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ് വാർഡ് മെമ്പർ സുരേഷ് പി കെ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.