ഗ്രാമ്പൂ പറിക്കുവാനായി മരത്തില്‍ കയറിയ തലനാട് സ്വദേശി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു

ഈരാറ്റുപേട്ട: ഗ്രാമ്പൂ പറിക്കുവാനായി മരത്തില്‍ കയറിയ വയോദികന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. തലനാട് സ്വദേശി തളനാട് പാറയില്‍ പി എന്‍ ശശി ആണ് മരിച്ചത്. ഗ്രാമ്പൂ പറിക്കുവാനായി മരത്തില്‍ കയറിയ ഇദ്ദേഹത്തിന് തളര്‍ച്ചയനുഭവപ്പെട്ട് ബോധരഹിതനാകുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ ഭക്ഷണം കഴിച്ചു തിരികെ എത്തിയപ്പോഴാണ് മരത്തിനു മുകളില്‍ അനക്കമില്ലാതെ ഇരിക്കുന്ന നിലയില്‍ ഇദ്ദേഹത്തെ കണ്ടത്. മരത്തില്‍ കയറിയ ഇദ്ദേഹം ശരീരം മരവുമായി ബന്ധിച്ചിരുന്നു.

Advertisements

വിവരമറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടയില്‍ നിന്നും അഗ്നിശമന സേനയും നന്മക്കൂട്ടം അംഗങ്ങളും എത്തി മരത്തില്‍ നിന്നും താഴെയിറക്കി ഉടന്‍തന്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply