സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നല്‍കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ടാണ്. കേരളത്തിന് മുകളിൽ അന്തരീക്ഷചുഴിയും മധ്യ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതാണ് മഴ തുടരുന്നതിന് കാരണം. അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും മലയോരമേഖലകളിൽ അതീവ ജാഗ്രത Read More…
ഈരാറ്റുപേട്ട: പുണ്യ റമദാന് പരിസമാപ്തി കുറിച്ച് ശവ്വാലിൻ മാസപ്പിറവി വിശ്വാസി ഹൃദയത്തിൽ സന്തോഷവും ആനന്ദവുമായി കടന്ന് വന്നിരിക്കുകയാണ്. വിശ്വാസികളുടെ രണ്ട് ആഘോഷങ്ങളിൽ ഒന്നായ ഈദുൽ ഫിത്വർ, പെരുന്നാൾ നമസ്കാരം സംയുക്ത ഈദ് ഗാഹ് കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 7.15 ന് നടക്കൽ സ്പോർടിഗോ ടർഫ് ഗ്രൗണ്ടിൽ നടക്കും. പ്രമുഖ പണ്ഡിതനും എരുമേലി മസ്ജിദുൽ ഹിറ ഖതീബുമായ സാജിദ് നദ്വി ഖുതുബ നിർവഹിക്കും. ഈരാറ്റുപേട്ടയിൽ പത്ത് വർഷത്തിലേറെയായി ജമാഅത്തെ ഇസ്ലാമി,ഫൗസിയ മജ്ലിസുൽ ഖുർആൻ, കെ.എൻ.എം മർകസുദഅവ കൂട്ടായ്മയുടെ Read More…
ഈരാറ്റുപേട്ട: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിയമ സാക്ഷരതാ ക്ലാസ്സ് നടത്തി. അഡ്വ.സാം സണ്ണി ക്ലാസ്സിന് നേതൃത്വം നൽകി. എസ്. എം. ഡി. സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷൈജു ടി.എസ്.,സിന്ധു കെ.എസ്.എന്നിവർ പ്രസംഗിച്ചു.