സ്ഥാനാര്‍ഥികളെ പാട്ടിലാക്കുന്ന വല്ലഭന്‍

ഈരാറ്റുപേട്ട: പാര്‍ട്ടി ഏതുമാകട്ടെ, സ്ഥാനാര്‍ഥി ഏതുമാകട്ടെ, സ്ഥാനാര്‍ഥികളെ പാട്ടിലാക്കാന്‍ മധുരസംഗീതവുമായി തലനാട് ജോയി എന്ന അനുഗ്രഹീത കലാകാരന്‍ ഇവിടെയുണ്ട്.

ചെറുപ്പം മുതല്‍ ഭക്തിഗാന രചനയും കവിതാ രചനയും സംഗീതം പഠിപ്പിക്കലുമായി നിറഞ്ഞു നിന്ന ജോയി കഴിഞ്ഞ തിരഞ്ഞെടുപ്പു മുതലാണ് സ്ഥാനാര്‍ഥികള്‍ക്കായി രംഗത്തിറങ്ങിയതെന്നു പറയുന്നു.

Advertisements

അടിപൊളി പാട്ടും ഭക്തിഗാനവും പഴയ സിനിമാ ഗാനവുമെല്ലാം സ്ഥാനാര്‍ഥികളുടെ പേരിനൊപ്പം ചേര്‍ത്താണ് ജോയി തിരഞ്ഞെടുപ്പ് ഗാനങ്ങള്‍ തയാറാക്കുന്നത്. ഒപ്പം സ്വന്തമായി രചിച്ച ഗാനങ്ങളും ഉണ്ട്.

മറ്റാര്‍ക്കും കാണില്ല എന്ന പ്രത്യേകതയുമുണ്ട് ഇത്തരം ഗാനങ്ങള്‍ക്ക്. ഈ തിരഞ്ഞെടുപ്പില്‍ ഇതുവരെ നൂറിലേറെ പുതിയ ഗാനങ്ങള്‍ വിവിധ സ്ഥാനാര്‍ഥികള്‍ക്കായി രചിച്ചു കഴിഞ്ഞുവെന്ന് ജോയി പറയുന്നു.

You May Also Like

Leave a Reply