കോട്ടയം: ക്രിസ്മസ് -പുതുവത്സാരാഘോഷ സമയത്ത് ഉണ്ടായേക്കാവുന്ന പച്ചക്കറികളുടെ വിലക്കയറ്റത്തിന് കടിഞ്ഞാണിടാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി സജ്ജമാക്കിയ ഒരു തക്കാളി വണ്ടി കൂടി കോട്ടയം ജില്ലയിൽ പര്യടനം തുടങ്ങി.
രണ്ടു വണ്ടികളാണ് ജില്ലയിൽ ഓടുക. 17 ഇനം പച്ചക്കറിയിനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ്, വി.എഫ്.പി.സി.കെ, ഹോർട്ടി കോർപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തക്കാളി വണ്ടി പര്യടനം.
ഗ്രാമീണ കർഷകർ ഇക്കോ ഷോപ്പ്, ആഴ്ചച്ചന്ത, വഴിയോര ചന്തകൾ എന്നിവിടങ്ങളിൽ നിന്നു ശേഖരിക്കുന്ന പച്ചക്കറികളാണ് തക്കാളി വണ്ടിയിലൂടെ ലഭ്യമാക്കുക. കേരളത്തിൽ ഉൽപ്പാദിപ്പിക്കാത്ത ഇനങ്ങൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഹോർട്ടി കോർപ്പ് മുഖേന വാങ്ങി വണ്ടിയിലൂടെ വിൽപ്പന നടത്തുന്നു.
തക്കാളി വണ്ടിയിലൂടെ ലഭിക്കുന്ന പച്ചക്കറി ഇനങ്ങളും വിലയും ചുവടെ:
തക്കാളി-50, സവാള – 30, ഉരുളക്കിഴങ്ങ് -28, ഉള്ളി – 35, വെളുത്തുള്ളി – 68, പച്ചമുളക് – 35, വെണ്ടക്ക – 35, മത്തൻ 16, തടിയൻ-20, പാവക്ക – 54, കാരറ്റ് – 38, കൂർക്ക – 35 ബീൻസ് – 52, പയർ – 52, ചേന – 17, ചേമ്പ് – 35, ഏത്തക്ക – 35, പടവലം – 40
ഒന്നാം തക്കാളി വണ്ടി എത്തുന്ന സ്ഥലങ്ങൾ21 (ചൊവ്വ) ഏറ്റുമാനൂർ മുനിസിപ്പൽ മാർക്കറ്റ്, 22 ന് വാഴൂർ- പൊൻകുന്നം.23 ന് വൈക്കം വലിയ കവല – വൈക്കം ക്ഷേത്രം ,24 ന് പാലാ കൊട്ടാരമറ്റം, മിനി സിവിൽ സ്റ്റേഷൻ.
26 ന് ഈരാറ്റുപേട്ട- പേട്ട ജംഗ്ഷൻ, 27 ന് കോട്ടയം തിരുനക്കര. 28 ന് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ബസ് സ്റ്റാൻഡ്29 ന് പാമ്പാടി-പള്ളിക്കത്തോട് ബസ് സ്റ്റാൻഡ്.30 ന് ഏറ്റുമാനൂർ ക്ഷേത്രം റോഡ്. 31 ന് കുറവിലങ്ങാട് പള്ളി ജംഗ്ഷൻ.
ജനുവരി 1 -കോട്ടയം മെഡിക്കൽ കോളജ് ജംഗ്ഷൻ.രണ്ടാം തക്കാളി വണ്ടി എത്തുന്ന സ്ഥലങ്ങൾ21 ന് (ചൊവ്വ) സംക്രാന്തി ജംഗ്ഷൻ. 22 ന് കറുകച്ചാൽ .23 ന് വൈക്കം ബോട്ട് ജെട്ടി ജംഗ്ഷൻ. 24 ന് പാലാ കൊട്ടാരമറ്റം, പാലാ മിനി സിവിൽ സ്റ്റേഷൻ. 27 ന് കോട്ടയം ശാസ്ത്രി റോഡ് .28ന് പാറത്തോട് ജംഗ്ഷൻ. 29ന് പാമ്പാടി.30 ന് കുമരകം. 31ന് കടുത്തുരുത്തി. ജനുവരി ഒന്നിന് പുതുപ്പള്ളി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19