ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ 21-ാം ഡിവിഷനിൽ തടവനാൽ മുഹിയുദ്ധീൻ മസ്ജിദ് റോഡ് ഭാഗത്ത് മീനച്ചിലാർ തീരത്തിന് സംരക്ഷണ ഭിത്തി നിർമ്മാണത്തിന് ജലവിഭവ വകുപ്പിൽ നിന്നും 55 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
സംരക്ഷണഭിത്തി നിർമ്മാണം പൂർത്തിയാകുന്നതോടെ തടവനാൽ ബൈപ്പാസ് പാലം – മുഹിയുദ്ധീൻ പള്ളി കോസ്‌വേ റോഡിൻ്റെ വീതി കൂട്ടി ഗതാഗതം സുഗമമാക്കാൻ കഴിയുമെന്നും, ഇതോടെ ഈരാറ്റുപേട്ട ടൗണിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ പരിഹാരം ആകുമെന്നും എംഎൽഎ പറഞ്ഞു.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19