ഈരാറ്റുപേട്ട ടൗണിൽ പുത്തൻപള്ളി മുതൽ മുഹിയുദ്ദീൻ മസ്ജിദ് വരെയുള്ള ഭാഗത്ത് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ റോഡാണ് മീനച്ചിലാറിന്റെ തീരത്ത് കൂടിയുള്ള തടവനാൽ ഭാഗത്തെ റിവർ വ്യൂ റോഡ്. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ പ്രളയവും മണ്ണിടിച്ചിലും മൂലം ഈ ബൈപാസ് റോഡിന്റെ തീരം ഇടിഞ്ഞ് സുഗമമായ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു.
ഈ റോഡിലൂടെ ഉള്ള ഗതാഗതം സുഗമാക്കുന്നത് ലക്ഷ്യം വച്ച് പ്രദേശവാസികളുടെ യും, വാർഡ് കൗൺസിലർ പി.ആർ ഫൈസലിന്റെയും ആവശ്യം പരിഗണിച്ച് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന് നിവേദനം നൽകിയതിനെ തുടർന്ന് സംസ്ഥാന ജലവിഭവ വകുപ്പിൽ നിന്നും മീനച്ചിലാർ തീര സംരക്ഷണത്തിന് 55 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
ഇത് വിനിയോഗിച്ചുള്ള നിർമ്മാണം പൂർത്തീ രിക്കുന്നതോടെ വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കുന്നതിനും തടവനാൽ ബൈപാസിലൂടെ ഉള്ള ഗതാഗതം സുഗമമാക്കുന്നതിനും കഴിയും. ഈരാറ്റുപേട്ട ടൗണിലെ ഏറ്റവും ഗതാഗതക്കുരുക്ക് ഉള്ള എംഇഎസ് ജംഗ്ഷൻ മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള പൂഞ്ഞാർ-ഏറ്റുമാനൂർ ഹൈവേയിലെ ഭാഗത്തിന് ഒരു സമാന്തര പാതയായി കൂടി ഉപയോഗിക്കാൻ കഴിയുന്ന ഈ പാത ഈരാറ്റുപേട്ടയിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും ഏറെ സഹായകമാകും.