രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ ഈരാറ്റുപേട്ട തടവനാല്‍ പാലം ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ തടവനാല്‍ പാലം ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നു കരുതുന്ന ബൈപാസ് പദ്ധതിയുടെ ആദ്യഘട്ടമായ പാലത്തിന്റെ ഉദ്ഘാടനം യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു.

മന്ത്രി ജി സുധാകരന്‍ ഫോണിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നേരത്തെ 11 മണിക്ക് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്.

കഴിഞ്ഞ ദിവസം പിസി ജോര്‍ജിന്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് പൂഞ്ഞാറില്‍ ചര്‍ച്ചകള്‍ക്കെത്തിയ യുഡിഎഫ് നേതാവ് ജോസഫ് വാഴയ്ക്കനെ തടഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ആന്റോ ആന്റണി എംപി, നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം ഉദ്ഘാടനം ബഹിഷ്‌കരിക്കുകയാണെന്നു പ്രഖ്യാപിച്ചത്. എംഎല്‍എ ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ചതാണ് ഈ പാലം.

You May Also Like

Leave a Reply