തടവനാൽ പാലം ഉദ്ഘാടനം ജൂലൈ 6 ന്

ഈരാറ്റുപേട്ട : നിർമ്മാണം പൂർത്തിയായ തടവനാൽ പാലത്തിന്റെ ഉദ്ഘാടനം ജൂലൈ 6 ന് രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കുമെന്ന് പി സി. ജോർജ് എംഎൽഎ അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടക്കുന്ന ചടങ്ങിൽ പി.സി.ജോർജ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. മറ്റ് ജനപ്രതിനിധികൾ, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഈരാറ്റുപേട്ട ബൈപ്പാസിന്റെ ഭാഗമായാണ് തടവനാൽ പാലം നിർമ്മാണം. നിർദിഷ്ട ബൈപാസിന്റെ സ്ഥലമേറ്റെടുക്കൽ രണ്ട് റീച്ചുകളായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 

തവനാലിൽ നിന്നാരാംഭിച്ച് വെയിൽകാണാംപാറയിൽ അവസാനിക്കുന്ന ബൈപ്പാസിന്റെ ആകെ ദൂരം 1.8 കിലോ മീറ്ററാണ്.

നിർമ്മാണം പൂർത്തിയായ അരുവിത്തുറ കോളജ് സമാന്തര പാലത്തിന്റെയും ഉദ്ഘാടനം ഇതോടൊപ്പം നടക്കുമെന്ന് പി.സി.ജോർജ് എംഎൽഎ അറിയിച്ചു.

You May Also Like

Leave a Reply