മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ്റ് അടക്കം താത്കാലിക ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

മുണ്ടക്കയം: മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ്റ്, അറ്റന്‍ഡര്‍, ട്രേഡ് -2 സ്വീപ്പര്‍ തസ്തികകളിലേക്കു താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

മുണ്ടക്കയത്തും സമീപ പ്രദേശത്തുമുള്ളവര്‍ക്കു മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ബയോഡേറ്റയുമായി ജൂലൈ 14, ഉച്ച കഴിഞ്ഞു രണ്ടു മണിക്കു മുമ്പ് ആശുപത്രി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

പ്രായപരിധി 45 വയസ്. ഇന്റ്റര്‍വ്യു തിയതി അപേക്ഷകരെ നേരിട്ട് അറിയിക്കും. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 04828-272572.

You May Also Like

Leave a Reply